ദുരൂഹതയുണര്‍ത്തി ചതുര്‍മുഖം മോഷന്‍ പോസ്റ്റര്‍; ഇത് ആദ്യ ടെക്നോ-ഹൊറർ ചിത്രം

manju-sunny-chathurmukham
SHARE

മഞ്ജു വാരിയരും സണ്ണി വെയിനും ആദ്യമായി ഒന്നിക്കുന്ന ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ പുറത്തിറക്കി. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ബാനറിൽ പുറത്തിറങ്ങുന്ന മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്. മാധവന്‍, ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങി നിരവധി പ്രമുഖരാണ് മോഷൻ പോസ്റ്റർ പങ്കുവച്ചത്

കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമയാണ്. മഞ്ജു വാരിയർ, സണ്ണി വെയിൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചതുർ മുഖത്തിൽ ഉൾപ്പെടുന്നു.  ചിത്രം അസാധാരണ തിയ്യറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നല്‍കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ജിസ് ടോംസ് മൂവിയുടെ ബാന്നറിൽ ജിസ് ടോംസ്, ജസ്റ്റിൻ തോമസും, മഞ്ജു വാരിയർ പ്രൊഡക്ഷൻസുമാണ്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...