എടീ നമി ചേച്ചീ, വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ...; സൗഹൃദം പറഞ്ഞ് നമിത

meenakshi-namitha
SHARE

നടി നമിത പ്രമോദിന്റെ അടുത്ത സുഹൃത്താണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. പല അഭിമുഖങ്ങളിലും നമിത ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിലൂടെ അക്കാര്യം ഒരിക്കൽ കൂടി അടിവരയിട്ടു പറയുകയാണ് നമിത. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹചടങ്ങിനിടെ പകർത്തിയ ചിത്രമാണ് പങ്കുവെച്ചത്. 

''മീനൂട്ടി: എടീ നമി ചേച്ചി, നീ വേറെ കൂട്ടുകാരെ കൂട്ടിക്കോ, പക്ഷേ കൂടുതല്‍ സ്‌നേഹം എനിക്ക് വേണം'' എന്നാണ് ചിത്രത്തിന് നമിത നല്‍കിയ അടിക്കുറിപ്പ്‍. 

ആയിഷയുടെ അടുത്ത സുഹൃത്തുക്കളാണ് മീനാക്ഷിയും നമിതയും. വിവാഹാഘോഷങ്ങളിൽ മീനാക്ഷിയുടെയും നമിതയുടെയും നൃത്തവിരുന്നും ഉണ്ടായിരുന്നു. ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...