ഡെയ്നും മീനാക്ഷിയും പ്രണയത്തിലോ ? വെളിപ്പെടുത്തി താരങ്ങൾ ; വിഡിയോ

meenakashi3
SHARE

ഉടൻ പണം 3.0 യിലെ സഹഅവതാരകൻ ഡെയ്ൻ ഡേവിസുമായി പ്രണയത്തിലല്ലെന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രൻ. ഉടൻ പണത്തിന്റെ 200ാം എപ്പിസോഡിലാണ് പ്രണയത്തിലെന്ന പ്രചാരണങ്ങൾ  ഇരുവരും തള്ളിയത്.

പരിപാടിക്കിടയിൽ എടിഎം ഇവരോട് ഏതാനും രസകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇവരും രഹസ്യമായി പ്രണയത്തിലാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത്തരത്തിൽ വാർത്ത പ്രചരിക്കുന്ന കാര്യവും ചൂണ്ടികാട്ടി.

തന്റെ ആത്മാർഥ സുഹൃത്തുക്കളില്‍ ഒരാളാണ് ഡെയ്ൻ. ഞങ്ങൾ തമ്മിൽ മറ്റൊന്നുമില്ല. പ്രേക്ഷകർ ഹൃദയംകൊണ്ടു സ്വീകരിച്ച കഥാപാത്രങ്ങളാണ് ഉടൻ പണം 3.0 യുടെ വേദിയിൽ ചെയ്തിട്ടുള്ളത്. ആ കഥാപാത്ര ജോഡികളോടുള്ള ഇഷ്ടമായിരിക്കും പ്രേക്ഷകർക്ക് അങ്ങനെ തോന്നാൻ കാരണമായിട്ടുണ്ടാകുകയെന്നും മീനാക്ഷി പറഞ്ഞു. എന്റെ നല്ല സുഹൃത്താണ് മീനാക്ഷി എന്നായിരുന്നു ഡെയ്നിന്റെ മറുപടി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...