‘പിങ്കിക്ക് കിട്ടും; കുടുംബത്തിലെ ആദ്യ ഓസ്കർ’; പ്രിയങ്കയെ വാഴ്ത്തി നിക്ക്

white-priyanka
SHARE

ലോകമെമ്പോടുമുളള സിനിമാപ്രേമികളുടെ പ്രശംസകൾ ഏറ്റുവാങ്ങി തരംഗമാവുകയാണ് വൈറ്റ് ടൈഗർ. ഇതിനിടെ വൈറ്റ് ടൈഗറിലെ പിങ്കിയായി വന്ന് കയ്യടി നേടുന്ന ബോളിവുഡ് നടി പ്രിയങ്കയ്ക്ക് ഓസ്കറിൽ കുറഞ്ഞതൊന്നും ലഭിക്കാൻ സാധ്യതയില്ലെന്ന് ഒരു പ്രവചനവും. നടത്തിയത് മറ്റാരുമല്ല, പ്രിയങ്കയുടെ ജീവിതപങ്കാളിയും ഗായകനുമായ നിക്ക് ജോനസ് തന്നെ. 

ജോനാസ് കുടുംബത്തിലെ ആദ്യ ഓസ്കർ പ്രിയങ്കയ്ക്കാകുമെന്നാണ് വൈറ്റ് ടൈഗറിലെ അഭിനയത്തിന് ജീവിതപങ്കാളിയായ നിക്കിന്റെ പ്രതികരണം. അരവിന്ദ് അഡിഗയ്ക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത നോവലാണ് പിന്നീട് സിനിമയായത്.‌ ഇതുവരെ ആരും പരീക്ഷിക്കാത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്ന് പ്രിയങ്ക മുൻപ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങൾ തനിക്ക് െചയ്യാൻ അവസരമുണ്ടായിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു. നിക്കിനെ പോലെ ഓരോ തീരുമാനങ്ങളിലും പിന്തുണയ്ക്കുന്ന പങ്കാളിയാണ് തന്റെ ജീവീതത്തെ വിജയകരമാക്കുന്നതെന്നും പ്രിയങ്ക പറയുന്നു. 

വൈറ്റ് ടൈഗർ ഇറങ്ങിയപ്പോൾ മുതൽ പ്രിയങ്കയെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചതും നിക്ക് തന്നേ. 'നീയാകും ജോനാസ് കുടുബത്തിലെ ആദ്യ ഓസ്കർ ജേതാവ്' എന്നാണ് തന്നോട് സിനിമ കണ്ടയുടനെ നിക്ക്  പറ‍ഞ്ഞതെന്നും പ്രിയങ്ക പറയുന്നു. സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് അതിന്റെ ട്രയിലർ കാണുന്ന വിഡിയോയും നിക്ക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സിനിമ ഗംഭീരമാണെന്നും തന്റെ ഭാര്യ തകർത്തഭിനയിച്ചെന്നും നിക്ക് അടിക്കുറിപ്പുമിട്ടു.

റമീൻ ബറാനി സംവിധാനം നിർവഹിച്ച സിനിമ ജനുവരി 22ന് നെറ്റ്‍ഫ്ലിക്സിൽ റിലീസ് ചെയ്യുകയായിരുന്നു. ആദർശ് ഗൗരവ്, രാജ്കുമാർ റാവു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...