വിജയ്ക്ക് പാലല്ല ബിയർ കൊണ്ട് അഭിഷേകം; ‘ലൈഗർ’ വരവ് അറിയിച്ചു

liger-vijsy
SHARE

പാലഭിഷേകമൊക്കെ ഇപ്പോൾ ഔട്ട് ഓഫ് ഫാഷനാണെന്നാണ് തെളിയിക്കുകയാണ് വിജയ് ദേവരകൊണ്ടയുടെ ആരാധകർ പറയുന്നത്. ലൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹിറ്റാക്കിയതിന് പിന്നാലെ താരത്തിന്റെ കട്ടൗട്ടിൽ പാലിനു പകരം ബിയർ ഒഴിച്ചായിരുന്നു ആഘോഷം. കട്ടൗട്ടിൽ അഭിഷേകം പാല് ഇങ്ങനെ പാഴാക്കുന്നതിനെതിരെ പരിഭവിക്കുന്നവർ ബിയർ അഭിഷേകത്തെ എങ്ങനെ കാണുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ലൈഗറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വി‍ജയ് ദേവരകൊണ്ട തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് റിലീസ് ചെയ്തത്. 

സിനിമയുടെ പ്രദർശനം 'പാൻ ഇന്ത്യ'യിലൂടെ ആയിരിക്കുമെന്ന് നടന്‍ വെളിപ്പെടുത്തി. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മലയാളം എന്നിങ്ങനെ അ‍ഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. പേര് പോലെ തന്നെ പുലിയുടേയും സിംഹത്തിന്റേയും കരുത്തു കൂടിച്ചേർന്ന കഥാപാത്രമാണ് ലൈഗറിൽ തനിക്കുളളതെന്ന് വിജയ് പറയുന്നു.കയ്യിൽ ബോക്സിങ് ഗ്ലൗസണിഞ്ഞ നായകന്റെ പുറകിൽ പാതി പുലിയുടേയും പാതി സിംഹത്തിന്റേയും മുഖങ്ങളുളള പോസ്റ്ററാണ് റിലീസ് ചെയ്തത്. ആദ്യ മണിക്കൂറിൽ തന്നേ ആറ് ലക്ഷത്തോളം പേരാണ് പോസ്റ്ററിന് ലൈക്കടിച്ചത്. കരൻ ജോഹർ നിർമിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന സിനിമയിൽ ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായിക

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...