‘ദൈവത്തെ പരിഹസിക്കുന്നു; മതവികാരം വൃണപ്പെടുത്തുന്നു’; താണ്ഡവിനെതിരെ ബിജെപി

tandav-controversy
SHARE

അലി അബ്ബാസ് സഫറിന്റെ വെബ്സിരീസ് താണ്ഡവിനെതിരെ ബിജെപി നേതാക്കൾ രംഗത്ത്. ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നുവെന്നും മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. രണ്ട് ബിജെപി നേതാക്കൾ താണ്ഡവ് നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. സിനിമയുടെ സംവിധായകനും നിർമാതാക്കൾക്കും അഭിനേതാക്കൾക്കുമെതിരെയാണ് പരാതി. ബിജെപി എംപി മനോജ് കോട്ടക്കും എംഎൽഎ രാം കദമുമാണ് പരാതി നൽകിയിരിക്കുന്നത്.

കർശനനടപടി എടുക്കണമെന്നും വേണ്ടി വന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും ഇരുവരും പരാതിയിൽ ആവശ്യപ്പെടുന്നു.

'ഒടിടി പ്ലാറ്റ്ഫോമുകളിൽ സെക്സും അക്രമവും മയക്കുമരുന്നും അസഭ്യവുമുളള ഉളളടക്കങ്ങളാണ് നിർമിക്കപ്പെടുന്നത്. ഇതിനുവദിച്ചു കൂടാ. മതവികാരങ്ങളെയും വൃണപ്പെടുത്തുന്ന ‍സ‍ൃഷ്ടികൾക്ക് കടിഞ്ഞാണിടേണം' മനോജ് തന്റെ ട്വിറ്ററിൽ കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...