ഫ്രീഡം അറ്റ് മിഡ്നൈറ്റ് 'മാസ്റ്റർപീസ്'; അഭിനന്ദിച്ച് യൂട്യൂബ് ഇന്ത്യ

freedom-at-midnight
SHARE

നവമാധ്യമങ്ങളിൽ സജീവചർച്ചയാകുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റിനെ അഭിനന്ദിച്ച് യൂട്യൂബും. ചിത്രത്തിൻ്റെ വിഷ്വൽ ട്രീറ്റ് വളരെ മികച്ചതാണെന്നും ഇത് മാസ്റ്റര്‍പീസ് ആണെന്നും സ്‌നേഹം അറിയിക്കുന്നെന്നും യൂട്യൂബ് ഇന്ത്യ കമന്റ് ചെയ്തു. സംവിധായകൻ ആർ. ജെ. ഷാൻ തന്നെയാണ് സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹക്കീം ഷാജഹാനാണ് സഹതാരം. മൂന്നാമിടം, കെയർ ഓഫ് സൈറ ഭാനു എന്നീ സിനിമകളൊരുക്കിയ ആർ ജെ ഷാനാണ് തിരക്കഥയും സംവിധാനവും. അബ്ദുൾ റഹീം ആണ് ഛായാഗ്രാഹകൻ. ലിജിൻ ബാബിനോവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഖില മിഥുനാണ് നിർമാണം. ‌‍

അരമണിക്കൂർ ദൈർഘ്യമുളള ഹ്രസ്വചിത്രത്തിൽ ചന്ദ്രയെന്ന വീട്ടമ്മയുടെ ജീവിതമാണ് പറയുന്നത്. തെലുങ്കിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്യാനുളള ശ്രമങ്ങളും പുരോഗമിച്ചുവരികയാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...