'കുടുംബത്തോടൊപ്പം തിയറ്ററിൽ കാണുക'; മാസ്റ്റർ കാണാന്‍ ദിലീപും; ചിത്രങ്ങൾ

dileep-master
SHARE

9 മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിൽ ആവേശം തീർത്ത് വി‍ജയ് ചിത്രം മാസ്റ്റർ എത്തിയിരിക്കുകയാണ്. റിലീസ് ദിവസം തന്നെ മാസ്റ്റർ തീയറ്ററിൽ കാണാൻ ആരാധകർക്കൊപ്പം നടൻ ദിലീപും. ചാലക്കുടിയിലെ തിയറ്ററിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം സംഘടനയുടെ അംഗങ്ങൾക്കൊപ്പം ദിലീപ് ചാലക്കുടിയിലെ തിയേറ്ററിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദിലീപ് ഫെയ്സബുക്കിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ 'മാസ്റ്ററിന്' എല്ലാവിധ ആശംസകളും. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാൻ..' ദിലീപ് കുറിച്ചു.  .

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...