സ്വാതന്ത്ര്യം പൊളിച്ചെഴുതി ഫ്രീഡം അറ്റ് മി‍ഡ്നൈറ്റ്; മില്യൺ കടന്ന് കാഴ്ചക്കാര്‍

freedom-shortfilm
SHARE

തരംഗം സൃഷ്ടിക്കുകയാണ് ഫ്രീഡം അറ്റ് മിഡ്നൈറ്റെന്ന ഹൃസ്വ ചിത്രം. സ്ത്രീ സ്വാതന്ത്ര്യത്തെ വ്യത്യസ്തമായി നിർവചിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. താൻ കണ്ട സ്ത്രീകൾക്കും അവർ പറഞ്ഞ കഥകൾക്കുമെന്ന സമർപ്പണത്തോടെയാണ് സംവിധായകൻ ചിത്രം ആരംഭിക്കുന്നത്.

അനുപമ പരമേശ്വരൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹക്കീം ഷാജഹാനാണ് സഹതാരം. മൂന്നാമിടം, കെയർ ഓഫ് സൈറ ഭാനു എന്നീ സിനിമകൾ മലയാളത്തിനു നൽകിയ ആർ ജെ ഷാനാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

അരമണിക്കൂർ ദൈർഘ്യമുളള ചിത്രത്തിൽ ചന്ദ്രയെന്ന വീട്ടമ്മയുടെ ജീവിതമാണ് സംവിധായകൻ കാണിക്കുന്നത്. വൈകാതെ തെലുങ്കിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്യാനുളള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അബ്ദുൾ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ലിജിൻ ബാബിനോവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ നിർമാണം അഖില മിഥുനാണ് ചെയ്തിരിക്കുന്നത്.

അനുപമ പരമേശ്വരന്‍റേയും സഹനടൻ ഹക്കീമിൻറേയും പ്രകടനത്തിന് ഒട്ടേറെപ്പേർ അഭിനന്ദനങ്ങളറിയിച്ചു. ഇനിയും ഇത്തരം പുതിയ ആശയങ്ങൾ കൊണ്ടുവരണമെന്ന് പലരും യൂട്യൂബിൽ കമൻറുകളുമെഴുതി.

 

Aa

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...