'മാർഗഴി തിങ്കള്‍' പാടി താരസുന്ദരിമാര്‍; ചുവടുവച്ച് ശോഭന; വിഡിയോ വൈറൽ

margazhi-song
SHARE

ആരാധകർക്കു വേറി‌ട്ട ആസ്വാദനാനുഭവം സമ്മാനിച്ച് തെന്നിന്ത്യൻ താരസുന്ദരിമാർ. സുഹാസിനി മണിരത്നം, ശോഭന, രേവതി, കനിഹ, അനു ഹാസൻ, നിത്യ മേനോൻ, രമ്യ നമ്പീശൻ, ഉമ അയ്യർ, ജയശ്രീ എന്നിവരാണ് സംഗീത–നൃത്ത ആവിഷ്കാരത്തിനായി ഒരുമിച്ചത്. സുഹാസിനിയാണ് വിഡിയോയുടെ പിന്നണിയിൽ. ‘മാർഗഴി തിങ്കൾ’ എന്ന തമിഴ് ഭക്തിഗാനമാണ് താരം പുനരാവിഷ്കരിച്ചിരിക്കുന്നത്. ആണ്ടാൾ തിരുപ്പാവൈ എന്ന കർണാടക സംഗീതമാണ് ഇത്തരത്തിലൊരു വിഡിയോ ഒരുക്കാൻ പ്രചോദനമായതെന്ന് സുഹാസിനി വ്യക്തമാക്കുന്നു.

എട്ട് പേർ ചേർന്നു ഗാനം ആലപിക്കുമ്പോൾ പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ് ശോഭന. മുൻപേ തന്നെ ഗായകരായി തിളങ്ങിയവരാണ് നിത്യ മേനോനും രമ്യ നമ്പീശനും. ഇരുവർക്കുമൊപ്പം മറ്റു താരങ്ങളുടെ സ്വരഭംഗി കൂടി ചേരുമ്പോൾ ആസ്വാദകർ‍ക്കു വേറിട്ട അനുഭവമാവുകയാണ് ‘മാർഗഴി തിങ്കൾ’. ശോഭനയുടെ ചടുലമായ ചുവടുകൾ വിഡിയോയ്ക്കു മിഴിവേകുന്നു. 

അവതരണ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് നായികമാർ വിഡിയോ ഒരുക്കിയത്. സാരിധരിച്ച് അതിസുന്ദരിമാരായാണ് എല്ലാവരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ആവിഷ്കാരത്തിലെ വ്യത്യസ്തതയും ആലാപനത്തിലെ മികവും ‘മാർഗഴി തിങ്കളി’നെ ഏറെ ശ്രദ്ധേയമാക്കിയിരിക്കുകയാണിപ്പോൾ. താരങ്ങളുടെ പ്രകടനത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. രവി ജി ആണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഭഗത് ചിത്രീകരിച്ച വിഡിയോയു‌ടെ എഡിറ്റിങ് നിർവഹിച്ചത് കെവിൻ ദാസ് ആണ്. 

വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...