ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്ന സെലിബ്രിറ്റി താനെന്ന് കങ്കണ; മറുപടിയുമായി തപ്സി

tapsee_kangana2
SHARE

ബി ടൗണിൽ ചൂടൂളള വാക്പോര് ആര് തമ്മിലെന്ന് ചോദിച്ചാൽ അതിനൊരുത്തരമേയുളളു, തപ്സി പന്നുവും കങ്കണ റനൗട്ടും തമ്മിൽ തന്നെ. തപ്സി പന്നുവിനെ അധിക്ഷേപിക്കാനുളള ഒരവസരവും കങ്കണ റനൗട്ട് പാഴാക്കാറില്ല. വിട്ടുകൊടുക്കാതെ തപ്സിയും നേർക്കുനേർ നിൽക്കുന്നതോടെ ബഹളമയം.

തപ്സി അടുത്തിടെ ചെയ്ത മാഗസിൻ ഫോട്ടോഷൂട്ടാണ് ഇപ്പോൾ കങ്കണയുടെ ട്രോളിന് ഇരയാകുന്നത്. കങ്കണയെ അനുകരിച്ചാണ് തപ്സി പുതിയ ഫോട്ടോഷൂട്ടിന് പോസ് ചെയ്തതെന്ന ആരാധകരുടെ വിമർശനമാണ് കങ്കണ ഏറ്റെടുത്തത്. തുടർന്ന് ആരാധകരുടെ പോസ്റ്റുകൾ റീപോസ്റ്റ് ചെയ്ത കങ്കണ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് ശേഷം ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്ന സെലിബ്രിറ്റി താനാണെന്നും എഴുതി.

കങ്കണയുടെ ട്വീറ്റിനു തൊട്ടുപിന്നാലെ തപ്സി പ്രതികരണവുമായെത്തി. ആത്മവിശ്വാസം ഉളളവർക്കുളളതല്ല അസൂയയെന്നും അത് നാഡീസംബന്ധമായ അരക്ഷിതാവസ്ഥയാണെന്നും തപ്സി മറുപടി ട്വീറ്റിട്ടു.

ട്രംപിനെ ട്വിറ്റർ നിരോധിച്ചതിനെതിരെയും കങ്കണ പരാമർശമുന്നയിച്ചിരുന്നു. ഇസ്‍ലാമിസ്റ്റ് രാജ്യത്തിനും ചൈനയുടെ പ്രചാരണത്തിനും വേണ്ടിയാണ് ട്വിറ്റർ നിലകൊളളുന്നതെന്നായിരുന്നു കങ്കണയുടെ പരാമർശം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...