പുതിയ കേസ്: പുതിയ നിഗൂഢത; അൻവർ ഹുസൈൻ വീണ്ടും; ‘ആറാംപാതിര’ എത്തുന്നു

aaram-pathira
SHARE

മലയാളികളെ ഈയടുത്ത കാലത്ത് ഏറെ ത്രസിപ്പിച്ച ചിത്രമാണ് അഞ്ചാം പാതിര. 2020 തുടക്കത്തിൽ വൻവിജയം നേടിയ മിഥുൻ മാനുവൽ–കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിര റിലീസായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഇപ്പോഴിതാ ആരാധകരെ ഏറെ ആവേശത്തിലാക്കി ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ആറാം പാതിര എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

അൻവർ ഹുസൈൻ പുതിയ ഒരു നിഗൂഢതയിലേക്ക്  കാലെടുത്ത് വെക്കുന്നു..!! എന്നാണ് മിഥുന്‍ ചിത്രം പ്രഖ്യാപിച്ച് കുറിച്ചത്. പുതിയ കേസും പുതിയ നിഗൂഢതകളുമായാണ് ചിത്രം എത്തുന്നത് എന്നും സംവിധായകന്‍ പറയുന്നു. ഈ വര്‍ഷം തന്നെ ചിത്രം തീയറ്ററിലെത്തും. 

കുഞ്ചാക്കോ ബോബൻ തന്നെയാണ് ലീഡ് റോളിൽ എത്തുന്നതെന്ന് പോസ്റ്ററിൽ നിന്ന് വ്യക്തം. ചിത്രത്തിൽ അൻവർ ഹുസൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തിയത്. കുഞ്ചാക്കോ ബോബന് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണിത്. മറ്റൊരു ഹിറ്റ് അണിയറയിൽ ഒരുങ്ങുന്നുവെന്ന വാര്‍ത്ത മലയാള സിനിമാ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. ആഷിഖ് ഉസ്മാനാണ് നിർമാണം. ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവഹിക്കും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...