ചിയാൻ വിക്രത്തിനൊപ്പം ഇര്‍ഫാന്‍ പഠാൻ; കോബ്ര ടീസറെത്തി: വിഡിയോ

pathan1
SHARE

ക്രീസിലെ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ ഇനി വെളളിത്തിരയിലേക്ക്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമയാണ് കോബ്ര.

പഠാൻ സിനിമയിൽ മുഖം കാണിക്കുമോയെന്ന ഏറെ നാളുകളായുളള ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം വന്നിരിക്കയാണ്. സിനിമയിൽ അസ്‍ലൻ യിൽമസ് എന്ന ഫ്രഞ്ച് ഇൻറർപോൾ ഉദ്യോഗസ്ഥൻറെ വേഷമാണ് പഠാൻ ചെയ്യുന്നത്.

നായകനെതിരെ നിലകൊളളുന്ന ശക്തനായ പ്രതിനായകവേഷമാണിതെന്ന് സംവിധായകൻ പറയുന്നു. ചിയാൻ വിക്രം മുഖ്യ വേഷത്തിലെത്തുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് അജയ് ജ്ഞാൻമുത്തുവാണ്.

വിക്രം ഇരുപതോളം വേഷങ്ങളിലെത്തുന്നുവെന്ന സവിശേഷതയും കോബ്രയ്ക്കുണ്ട്. മാർച്ച് അവസാനത്തോടെ സിനിമ പൂർത്തീകരിക്കാനായിരുന്നു നിർമാതാക്കളുടെ ശ്രമം. എന്നാൽ കോവിഡിന്‍റെ പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തീകരിക്കാനായില്ല.

െക.എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാളിനി, കനിക, പദ്മപ്രിയ, ബാബു ആൻറണി തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. നൂറു സെക്കൻറോളമുളള സിനിമയുടെ ടീസർ പുറത്തിറങ്ങി.

ആക്ഷനും ഗ്ലാമറും ചേർന്ന കോബ്ര  ജ്‍ഞാൻമുത്തുവിൻറെ മറ്റൊരു ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...