നിശാഗന്ധിയില്‍ സൗജന്യ പ്രദര്‍ശനം; വലിയതിരയിലേക്ക് തിരികെ

film
SHARE

വലിയതിരയില്‍ സിനിമകാണാനുള്ള ശീലം മടക്കിക്കൊണ്ടുവരാന്‍ ചലച്ചിത്രവികസന കോര്‍പറേഷന്റെ ഇടപെടല്‍. കോവിഡ് കാരണം 

ഒന്‍പതുമാസമായി തിയറ്ററുകളിൽ പോകാത്ത ചലച്ചിത്ര പ്രേമികളെ ആകർഷിക്കുന്നതിനാണ് ശ്രമമെന്ന് ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കനക്കുന്ന് നിശാഗന്ധിയിലാണ് സൗജന്യ പ്രദര്‍ശനം. ഞായറാഴ്ച വൈകുന്നേരം 6.15ന് മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തോടാണ് തുടക്കം

തീയറ്ററുകളില്‍ പോയി വലിയ തിരയില്‍ സിനിമ ആസ്വദിക്കുന്ന ശീലത്തിലേക്ക് പ്രേക്ഷകരെ മടക്കിക്കൊണ്ടുവരാണ് ചലച്ചിത്രവികസന കോര്‍പറേഷന്റെ പദ്ധതി. തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പലകാരണങ്ങള്‍കൊണ്ട് വൈകുകയാണ്. പ്രേക്ഷകരുടെ താല്‍പ്പര്യക്കുറവും ഒരുഘടകമാകാം.

ഞായറാഴ്ച മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രിമാനചിത്രം നിശാഗന്ധിയുടെ വലിയ സ്ക്രീനിലെത്തും തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 6.15നു ചലച്ചിത്ര പ്രദർശനം ഉണ്ടാകും. ഒരാഴ്ചത്തെ പ്രേക്ഷകരുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും തുടർന്നുള്ള പ്രദർശനം.ആളുണ്ടെങ്കിൽ അടുത്ത മാസം വരെ എല്ലാ ദിവസവും വൈകുന്നേരം മികച്ച മലയാളം,ഇംഗ്ലിഷ് സിനിമകൾ പ്രദർശിപ്പിക്കും. 

3000 പേർക്ക് ഇരിക്കാവുന്ന നിശാഗന്ധിയിൽ 200 സീറ്റ് മാത്രമേ ഉണ്ടാകൂ.ഓപ്പൺ എയർ തിയറ്റർ ആയതിനാൽ മറ്റ് ആശങ്ക വേണ്ട.ശരീരതാപനില പരിശോധിച്ചും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുമായിരിക്കും പ്രേക്ഷകരെ പ്രവേശിപ്പിക്കുകയെന്ന് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ പറഞ്ഞു. ആളുകുറവാണെങ്കില്‍ ശനി,ഞായർ ദിവസങ്ങളിലേ പ്രദര്‍ശനം ഉണ്ടാകൂ.മികച്ച സാങ്കേതിക സൗകര്യമുള്ള നിശാഗന്ധിയിലാണ് ഐഎഫ്എഫ്കെ യുടെ ഉദ്ഘാടന സമാപനച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുവരുന്നത് 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...