തൊപ്പി, വടി, നായ, ബാഗ്; നിഗൂഢത നിറച്ച് മമ്മൂട്ടിയുടെ പ്രീസ്റ്റ്; ഒപ്പം അവസരവും

priest-new-look
SHARE

‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി ബാലതാരത്തെ തേടി മഞ്ജു വാരിയർ. അണിയർ പ്രവർത്തകർ തയാറാക്കിയ വിഡിയോ മമ്മൂട്ടി തന്റെ ഔദ്യോഗികപേജിൽ പങ്കുവച്ചു. പുതിയൊരു പോസ്റ്ററും വിഡിയോയ്ക്ക് ഒപ്പമുണ്ട്. മഞ്ജു വാരിയർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ഇത്.

'കൈതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് ബാലതാരം ബേബി മോണിക്കയും പ്രധാനവേഷത്തിലെത്തുന്നു. മോണിക്കയുടെ കഥാപാത്രത്തിന് ശബ്ദം നൽകാനാണ് 8-13 വയസ്സിനിടയില്‍ പ്രായമുള്ള കുട്ടികളെ അണിയറക്കാർ തിരക്കുന്നത്. 

നവാഗതനായ ജോഫിൻ ടി.ചാക്കോയാണ് കഥയെഴുതി സിനിമ സംവിധാനം ചെയ്യുന്നത്.. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ.ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...