'അവരെന്റെ കരുത്ത്'; നസ്രിയയും അനന്യയും ആത്മ സുഹൃത്തുക്കളെന്ന് മേഘ്ന

meghna-30
SHARE

ജീവിതത്തിലെ പ്രതിസന്ധിയിൽ താങ്ങായി നിന്നത് നസ്രിയയും അനന്യയുമാണെന്ന് നടി മേഘ്നാ രാജ്. വർഷങ്ങളായി ഉറ്റ സുഹൃത്തുക്കളാണ് രണ്ടുപേരും. ആശുപത്രിയിൽ കഴിയുമ്പോഴും നസ്രിയയും ഫഹദും എത്തിയിരുന്നു. അതുപോലെ അനന്യയും വർഷങ്ങളായി അടുത്ത സുഹൃത്താണ്. ജീവിതത്തിൽ കടന്നുപോയ എല്ലാ പ്രതിസന്ധികളിലും സന്തോഷങ്ങളിലും ഇരുവരും കരുത്തായി കൂടെയുണ്ടായിരുന്നുെവന്നും മേഘ്ന മാധ്യമങ്ങളോട് പറഞ്ഞു. 

മകന് വേണ്ടിയാണ് തന്റെ ജീവിതമെന്നും ചിരുവിന്റെ സ്വപ്നങ്ങൾ മകനിലൂടെ സാക്ഷാത്കരിക്കണമെന്നും മേഘ്ന വ്യക്തമാക്കി. തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ചിരുവെന്നും അതുപോലെ മകനെയും വളർത്താനാണ് ആഗ്രഹമെന്നും മേഘ്ന കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മരിച്ചത്. ഒക്ടോബറിൽ മേഘ്നയ്ക്ക് കൂട്ടായ് കുഞ്ഞും പിറന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...