ബൈക്കിൽ റോഡിലൂടെ പോകുന്ന ഒരു ചെറുപ്പക്കാരൻ. അതിൽ കൂടുതലൊന്നും ഈരാറ്റുപേട്ട റോഡരികിൽ നിന്നവർ ശ്രദ്ധിച്ചില്ല. മുണ്ടും ഷർട്ടും തോളിലൂടൊരു ബാഗുമായിരുന്നു വേഷം. പെട്ടെന്നാണ് മുന്നിൽ പോകുന്ന കാറിൽ ക്യാമറ ഇരിക്കുന്നത് കണ്ട് ആളുകൾ ശ്രദ്ധിച്ചതും ആസിഫ് അലിയാണെന്ന് തിരിച്ചറിഞ്ഞതും.
പഴയൊരു ആർ എക്സ് 100 ബൈക്കിലായിരുന്നു താരത്തിന്റെ യാത്ര. ജിബു ജേക്കബിന്‍റെ 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ഷൂട്ടിങിന്‍റെ ഭാഗമായിരുന്നു ആസിഫിന്‍റെ ഈ ബൈക്ക് സഞ്ചാരം. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രജിഷ വിജയന്‍ ആണ് നായിക. ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.