ആവേശത്തില്‍ ആറാടിക്കാന്‍ ഗോപന്‍; ‘ആറാട്ട്’ ചിത്രീകരണം തുടങ്ങി; വിഡിയോ

aarattu-shooting
SHARE

പ്രേക്ഷകരെ ആവേശത്തില്‍ ആറാടിക്കാന്‍ മാസ് ത്രില്ലര്‍ ചിത്രവുമായി മോഹന്‍ലാല്‍ ഒരിക്കല്‍ കൂടിയെത്തുന്നു. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കോമഡിയും തകര്‍പ്പന്‍ സംഘട്ടനങ്ങളും സമന്വയിക്കുന്ന ചിത്രം ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കുമെന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

കിഴക്കഞ്ചേരിയിലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം തുടങ്ങുക. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ രചന. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ എന്നാണ് ടൈറ്റിൽ. 

പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ നെയ്യാറ്റിൻകരയിൽനിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നു; തുടർന്നുള്ള സംഭവങ്ങളാണ് ‘ആറാട്ട്’. മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറും ചിത്രത്തിലെ ഹൈലൈറ്റാണ്. ‘‘മൈ ഫോൺ നമ്പർ ഈസ് 2255’’ എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓർമിപ്പിക്കാനായി കാറിനും 2255 എന്ന നമ്പറാണു നൽകിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. പാലക്കാടിനു പുറമേ, ഹൈദരാബാദിലും ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...