ഡ്യൂപ്പ് വേണ്ട; അജിത്തിന് ചിത്രീകരണത്തിനിടെ വീണ്ടും പരുക്ക്: റിപ്പോർട്ട്

ajith-accident
SHARE

സിനിമാ ചിത്രീകരണത്തിനിടെ നടൻ അജിത്തിന് വീണ്ടും പരുക്കേറ്റതായി റിപ്പോർട്ടുകൾ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം 'വലിമൈ'യുടെ ഷൂട്ടിങ്ങിനിടെയിലാണ് താരത്തിന് പരുക്ക്. ബൈക്ക് റേസ് രംഗം ചിത്രീകരിക്കുന്നതിനിടെ നടന്ന അപകടത്തിൽ താരത്തിന്റെ കൈക്കും കാലിനും പരുക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിൽ തന്നെ ചികിൽസയിൽ തുടരുമെന്നും ഒരു മാസത്തിന് ശേഷം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സൂചന.

വാഹനക്കമ്പക്കാരനായ അജിത്ത് ഡ്യൂപ്പുകൾ ഇല്ലാതെയാണ് ചേയ്സിങ്ങ് രംഗങ്ങളിൽ മിക്കപ്പോഴും എത്താറുളളത്. കഴിഞ്ഞ ഫെ​ബ്രുവരിയിലും ഇതേ ചിത്രത്തിന്റെ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ താരം അപകടത്തിൽ പെട്ടിരുന്നു. എന്നാൽ ഇത്തവണ പരുക്കുകൾ ഭേദമാകാൻ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘വലിമൈ' നിർമിക്കുന്നത് ബോണി കപൂറാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...