കോവിഡ് കാലത്തെ സൗഹൃദം; യുകെയിലെ ഡോക്ടർമാരുടെ സംഗീതകൂട്ടായ്മ; ആദ്യഗാനം പുറത്ത്

uk-music
SHARE

കോവിഡ് കാലം സംഗീതമയമാക്കി യുകെയിലെ കലാകാരന്മാർ. വിഡിയോ കോൺഫറൻസ് വഴിയും മീറ്റിങ് വഴിയും ഉണ്ടായ ഡോക്ടർമാരുടെ സൗഹൃദമാണ് രാഗലയം എന്ന കൂട്ടായ്മ തുടങ്ങിയത്. മലയാളം ഗാനങ്ങളാണ് ഇവർ നിർമിക്കുന്നത്.  ബിർമിങ്ഹാമിൽ  ഗ്യാസ്റ്ററോ എന്ററോളജിസ്റ് ആയ തൃശ്ശൂർകാരനായ ‍ഡോ. ജയൻ മണ്ണത്തിന്റെ "തരളമാം" എന്ന് തുടങ്ങുന്ന  വരികൾക്ക് വെയിൽസിൽ ജനറൽ  പ്രാക്ടീഷ്ണർ ആയ ‍ഡോ.അജിത് കർത്ത ആണ് സംഗീതം പകരുകയും മനോഹരമായി ആലപിക്കുകയും ചെയ്തിരിക്കുന്നത്

ഡോ. ജയൻ മണ്ണത്തിന്റെ മറ്റൊരു ഗാനവും ‌യോർക്ഷയറിൽ നിന്നുള്ള  സൈക്കിയാട്രിസ്‌റ് ‍‍‍‍‍‍ഡോ.ജോജി കുര്യാക്കോസിന്റെ ഒരു ഗാനവും ‍ഡോ. അജിത് കർത്ത സംഗീതം നൽകി  മനോഹരമായി ആലപിച്ചു ചിത്രീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുന്നു.രാഗലയം UK യുടെ ആദ്യ ഗാനം, ഹൃദയം യൂട്യുബിലും ഫേസ്ബുക്കിലും റിലീസ് ആയി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...