യുവനടന്‍ വിജിലേഷ് വിവാഹിതനാകുന്നു; വിവാഹനിശ്ചയ വിഡിയോ

vijilesh-wedding
SHARE

ചെറുതെങ്കിലും മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ യുവനടന്‍ വിജിലേഷ് വിവാഹിതനാകുന്നു. അല്‍പസ്വല്‍പം വില്ലത്തരങ്ങളിലൂടെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ നടനാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജീവിതത്തിൽ ഒരു കൂട്ടുവേണം എന്ന് പറഞ്ഞ് വിജിലേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. എന്തായാലും ജീവിതസഖിയെ കിട്ടിയത് ഫെയ്സ്ബുക്കിലൂടെയല്ല. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസ് ആണ് വധു. 

 വിവാഹത്തെക്കുറിച്ച് വിജിലേഷ് പങ്കുവച്ച കാര്യങ്ങൾ ഇങ്ങനെ

‘ഇൗ വർഷം ആദ്യമാണ് പോസ്റ്റിടുന്നത്. കല്ല്യാണ ആലോചനകൾ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പൊതുവേ പെണ്ണുകാണലിന് പോകാൻ ഇഷ്ടമല്ല. പിന്നെ ലോക്ക് ഡൗൺകാലത്ത് ഇഷ്ടംപോലെ സമയം കിട്ടി. രണ്ടാമത്തെ പെണ്ണുകാണലായിരുന്നു സ്വാതിയുമൊത്തുള്ളത്. സ്വാതിക്ക് സിനിമകൾ ഒക്കെ ഏറെ ഇഷ്ടമാണ്. കലയോട് താൽപര്യമുള്ള ആളാണ്.’

‘സ്വാതിക്ക് സമ്മതമായിരുന്നു. ആദ്യമേ എല്ലാം സംസാരിച്ചിരുന്നു. വീട്ടുകാർക്ക് സിനിമാക്കാരനായതുകൊണ്ട് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ചേട്ടന് കൂടി വധുവിനെ ശരിയാകാനുള്ള കാത്തിരിപ്പിലാണ്. ഒത്തുവന്നാൽ രണ്ട് വിവാഹവും ഒരുമിച്ച് നടത്തും. ചേട്ടന്റെ വിവാഹം കഴിഞ്ഞു മതി എന്നായിരുന്നു ആദ്യ തീരുമാനം. പിന്നെ അമ്മയ്ക്ക് ആരും കൂട്ടില്ല, ഒറ്റയ്ക്കാണെന്ന് പരാതി. അതാണ് ഞാനും വിവാഹത്തെക്കുറിച്ച് പോസ്റ്റിട്ടത്.’

ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി. എല്ലാവരും ഷെയർ ചെയ്തു. വിളിച്ചു,. പക്ഷെ ആലോചനകൾ വന്നില്ല. സ്വാതിയും പോസ്റ്റ് കണ്ടിരുന്നു. മാട്രിമോണി വഴിയാണ് ആലോചന വന്നത്. ബിഎഡ് കഴിഞ്ഞ് ഒാൺലൈനായി ഒരു ലേണിങ് ആപ്പിൽ ക്ലാസെടുക്കുകയാണ് സ്വാതി. എന്റെ എല്ലാസിനിമകളും കണ്ടിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ കഥാപാത്രമാണ് ഇഷ്ടം. വരത്തനെക്കുറിച്ച് മിണ്ടില്ല. കാരണം സുഹൃത്തുക്കളെല്ലാം അത് പറ‍ഞ്ഞാണ് അവളെ കളിയാക്കുന്നത്.’

‘അജഗജാന്തരം, ഉപചാരപൂർവം ഗുണ്ടാ ജയൻ, ലെയ്ക്ക് എന്നിങ്ങനെ സിനിമകൾ റിലീസ് ചെയ്യാനുണ്ടായിരുന്നു. ഉപചാരപൂർവം ഗുണ്ടാ ജയൻ ദുൽഖർ വിതരണത്തിനെടുത്ത ചിത്രമായിരുന്നു. പ്രതീക്ഷയുള്ള ചിത്രങ്ങളായിരുന്നു. ,ഇനി കൊറോണ കഴിയുന്ന വരെ കാത്തിരിക്കാതെ വയ്യല്ലോ.’– വിജിലേഷ് പറയുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...