കാന്‍സറിനെ തോല്‍പ്പിച്ച് സഞ്ജയ് ദത്ത്; ദീപാവലി ആശംസിച്ച് മോഹന്‍ലാല്‍ കാണാനെത്തി

mohanlal-sanjay-dutt
SHARE

കാൻസർ ചികിൽസയ്ക്കുശേഷം  സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തിയ നടൻ സഞ്ജയ് ദത്തിനെ സന്ദർശിച്ച് നടൻ മോഹൻലാൽ. ദുബായിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ചയെന്നാണ് സൂചന. ഇരുവരും  ദീപാവലി ആശംസിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്  ചിത്രങ്ങൾ

പുറത്തുവന്നത്. 

ഓഗസ്റ്റ് 11ന് ആണ് സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം പുറത്തുവരുന്നത്. കെജിഎഫ് 2 ന്‍റെ ചിത്രീകരണത്തിലായിരുന്ന സഞ്ജയ് ദത്ത് ചികിൽസയ്ക്കായി ജോലിയില്‍നിന്ന് ഇടവേള എടുക്കുന്നതായി അറിയിച്ചു. പിന്നീട് താന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷവാര്‍ത്തയും സഞ്ജയ് ആരാധകരുമായി പങ്കുവച്ചിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...