പാചക പരീക്ഷണങ്ങളുമായി ലാല്‍; രുചിച്ച് സുചിത്രയും; ചിത്രങ്ങള്‍ വൈറല്‍

mohanlal-cooking
SHARE

അഭിനയത്തില്‍ മാത്രമല്ല പാചകത്തിലും പരീക്ഷണങ്ങള്‍ നടത്തുന്ന താരമാണ് മോഹന്‍ലാല്‍. ദുബായില്‍ മോഹന്‍ലാല്‍ വീടുവാങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ പാചക പരീക്ഷണം നടത്തുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.ഭാര്യ സുചിത്രയ്ക്കും സുഹൃത്തുക്കള്‍ക്കുമാണ് വിഭവങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത്. 

രണ്ട് വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സൂപ്പ് പോലിരിക്കുന്ന ദ്രവരൂപത്തിലുള്ള വിഭവവും മുട്ട ഓംലെറ്റ് പോലിരിക്കുന്ന മറ്റൊന്നും. കൃത്യമായി എന്താണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല. എന്തായാലും താന്‍ ഉണ്ടാക്കിയ ഭക്ഷണം ഭാര്യ രുചിച്ചു നോക്കുമ്പോള്‍ മനസ്സ് നിറഞ്ഞ് നോക്കുന്ന മോഹന്‍ലാലിനെയും ചിത്രങ്ങളില്‍ കാണാം. പ്രിയതാരത്തിന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...