ബോളിവുഡ് നടൻ ആസിഫ് ബസ്റ ജീവനൊടുക്കി

asifbasra-12
SHARE

ബോളിവുഡ് താരം ആസിഫ് ബസ്റ ജീവനൊടുക്കി. ധർമശാലയിലെ സ്വകാര്യ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബ്ലാക്ക് ഫ്രൈഡേ, പാർസാനിയ, കൈ പോ ചെ എന്നിവയുൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പാതാൾ ലോക് എന്ന ത്രില്ലർ വെബ് സീരീസിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. 1967ൽ മഹാരാഷ്ട്രയിലാണ് ബസ്റ ജനിച്ചത്. മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...