പൊലീസ് സ്റ്റേഷനും ജോർജുകുട്ടിയുടെ കേബിൾ കടയും; ദൃശ്യം സെറ്റ് പൊളിച്ചു; വിഡിയോ

ദൃശ്യം സിനിമക്കൊപ്പം തന്നെ പ്രശസ്തമാണ് രാജാക്കാട് പൊലീസ് സ്റ്റേഷനും ജോർജ് കുട്ടിയുടെ കേബിൾ കടയും. രണ്ടാം ഭാഗത്തിനായി വേണ്ടി തൊടുപുഴ കാഞ്ഞാര്‍ കൈപ്പ കവലയിലായിരുന്നു അണിയറ പ്രവർത്തകർ സെറ്റിട്ടത്.  

ദൃശ്യം രണ്ടാം ഭാഗത്തിനു വേണ്ടി തൊടുപുഴ കാഞ്ഞാർ കൈപ്പ കവലയിൽ നിർമിച്ച സെറ്റ് അണിയറ പ്രവർത്തകർ പൊളിച്ചു നീക്കിയ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

കലാസംവിധായകനായ രാജീവ് കോവിലകത്തിന്റെ നേതൃത്വത്തിലാണ് സെറ്റ് ഒരുക്കിയത്. ദൃശ്യം സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായിരുന്നു ഇവിടം. തുണിക്കട, റേഷൻ കട, കുരിശുപള്ളി, വളം ഡിപ്പോ, ചായക്കട എന്നിവയുൾപ്പെടെ ഒരു ചെറു ഗ്രാമം തന്നെ ഇവിടെ സൃഷ്ടിച്ചിരുന്നു. സിനിമയുടെ ആദ്യ ഭാഗവും ഇവിടെ നിന്നായിരുന്നു ചിത്രീകരിച്ചത്.

വരുണിനെ കുഴിച്ചുമൂടിയ പഴയ പൊലീസ് സ്റ്റേഷനും ഇപ്പോഴുള്ള പുതിയ പൊലീസ് സ്റ്റേഷനുമൊക്കെ ഇവിടെയാണ് നിർമിച്ചത്. സെറ്റിനായി ഉപയോഗിച്ച പ്രധാന സാധനങ്ങളൊക്കെ വണ്ടിയിൽ തന്നെ കയറ്റി തിരിച്ചുകൊണ്ടുപോകുകയായിരുന്നു.