ഗ്ലാമർ ചിത്രങ്ങളുമായി അനശ്വര വീണ്ടും; ‘സൈബർ ആങ്ങളമാർ’ക്കുള്ള മറുപടിയെന്ന് ആരാധകർ

anaswara-rajan-new-pic
SHARE

ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന പേരിൽ വന്ന അധിക്ഷേപങ്ങളെ അതേ നാണയത്തിൽ നേരിട്ട നടിയാണ് അനശ്വര രാജന്‍. ഇപ്പോഴിതാ വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അനശ്വര. ഇത്തവണയും വിമർശനങ്ങളുമായി ഒരുകൂട്ടം എത്തുന്നുണ്ട്. 

മലയാളിപെൺകുട്ടികളുടെ സ്വഭാവത്തിനു ചേരുന്ന വസ്ത്രധാരണമല്ല താരത്തിന്റേതെന്നാണ് ആക്ഷേപം. എന്നാൽ നടിക്കു പിന്തുണയുമായും ആളുകള്‍ എത്തി. വസ്ത്രം എന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും ആ കുട്ടി അവർക്ക് ഇഷ്ടമുള്ളത് ധരിക്കട്ടേയെന്നുമായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം.  

പിറന്നാൾ സമ്മാനമായി ലഭിച്ച വസ്ത്രം ധരിച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് നടി അനശ്വര രാജനു നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുടെ പ്രതികരണമായാണ് ‘യെസ് വി ഹാവ് ലെഗ്സ്’ എന്ന ഹാഷ്ടാഗോടെ പലരും ചിത്രങ്ങൾ പങ്കുവച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...