സൂപ്പർ താര സിനിമകളും ഒ.ടി.ടി റിലീസിനൊരുങ്ങുന്നു; ‘സുരരൈ പൊട്രു ’ പ്രേക്ഷകരിലേക്ക്

surya-wb
SHARE

തിയേറ്റുകള്‍ തുറക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരവേ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളും ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ റിലീസിനൊരുങ്ങുന്നു.  തമിഴ്  നടന്‍ സൂര്യ നായകനായുള്ള സിനിമ സുരരൈ പൊട്രു അടുത്ത മാസം പന്ത്രണ്ടിനു ആമസോണ്‍ പ്രൈം വഴി കാഴ്ചക്കാരിലേക്കെത്തും. വേനലധിക്കു തിയേറ്ററിലെത്തേണ്ട ചിത്രമായിരുന്നു സുരരൈ പൊട്രൂ.

 കോവിഡ് തുടങ്ങിയതിനു ശേഷം തമിഴില്‍ നിന്ന് ആദ്യം ഓ.ടി.ടി. പ്ലാറ്റ് ഫോമിലേക്കു പോയ സിനിമ നടി ജ്യോതികയുടെ പൊന്മകള്‍ വന്താലേ ആയിരുന്നു. കടുത്ത എതിര്‍പ്പായിരുന്നു തിയേറ്റര്‍ ഉടമകള്‍ ഉയര്‍ത്തിയത്. മാസങ്ങള്‍ക്കു ശേഷം സൂര്യയുെട സുരരൈ പൊട്രു ആമസോണില്‍ 

പ്രദര്‍ശനത്തിനൊരുങ്ങുമ്പോള്‍ കണികാണാന്‍ പോലുമില്ല എതിര്‍പ്പ്. തമിഴകത്ത് നിന്ന് ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തുന്ന ആദ്യ സൂപ്പര്‍  താര ചിത്രമാണ് സുരരൈ പൊട്രു. ആസോണിലെ ദീപാവലി റിലീസായാണു ചിത്രം  കാഴ്ചക്കാരിലേക്ക് എത്തുന്നത്.

ഇന്ത്യയിെല ആദ്യ സ്വകാര്യ വിമാന കമ്പനി ,എയര്‍ ഡെക്കാന്‍റെ സ്ഥാപകന്‍  ക്യാപ്റ്റന്‍  ജി.ആര്‍. ഗോപിനാഥിന്റെ ജീവിത കഥയാണ്  സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രം.  ആകാശത്ത്, വിമാനത്തില്‍ വച്ചു  ചിത്രത്തിന്റെ ഓഡിയോ റിലീസ് നടത്തിയത് നേരത്തെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...