ശരണ്യയ്ക്ക് സ്നേഹക്കൂടൊരുങ്ങി; ഒപ്പം‘ സീമ’കളില്ലാത്ത കൂട്ടുകാരിയും

saranya-home-wb
SHARE

ബ്രയിന്‍ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യയ്ക്ക് സ്നേഹക്കൂട്ടായ്മയിലൂടെ പുത്തന്‍വീട്. തിരുവനന്തപുരം ചെമ്പഴന്തിയിലെ ഈ വീട്ടിലാകും ഇന് ശരണ്യയുടെ ജീവിതം. അഭിനയരംഗത്തേയ്ക്ക് വൈകാതെ മടങ്ങിയെത്തണമെന്നതാണ് ആഗ്രഹമെന്ന് ശരണ്യ മനോരമ ന്യൂസിനോട് പറഞ്ഞു. 

പുത്തന്‍വീടുകാണാന്‍ ശരണ്യ എത്തുമ്പോള്‍ ഗൃഹപ്രവശനച്ചടങ്ങിനുളള ഒരുക്കങ്ങളിലായിരുന്നു ഉറ്റചങ്ങാതിയും നടിയുമായ സീമ ജി. നായര്‍. ചെമ്പഴന്തി 

ശ്രീനാരായണ ഗുരുകുലത്തിന് സമീപം പാടത്തിന്റെ കരയില്‍ മനോഹരമായ സ്ഥലത്താണ് വീട്. വീടുംപരിസരവും ഏറെ ഇഷ്ടമായിശരണ്യയ്ക്ക്ചങ്ങാതിമാരുടെ സ്നേഹം പകരുന്ന ഊര്‍ജത്തില്‍ മറ്റൊരാഗ്രഹം കൂടിയുണ്ട് ശരണ്യയ്ക്ക്. ശരണ്യയുടെ ചികില്‍സക്കെന്നപോലെ വീടൊരുക്കിക്കൊടുക്കുന്നതിനും മുന്‍കൈയെടുത്തത് സീമ തന്നെ. സ്നേഹത്തിന് സീമകളില്ലെന്ന് തെളിയിച്ച എല്ലാമനസുകള്‍ക്കും ഇത് അഭിമാനക്കാഴ്ച

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...