കാർത്തിക്കും രഞ്ജനിക്കും ആൺകുഞ്ഞ്; ജീവിതം മാറ്റിയ അനുഭവമെന്ന് താരം

karthi-wb
SHARE

തമിഴ് നടൻ കാർത്തിയ്ക്കും ഭാര്യ രഞ്ജനിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ്, ‘ജീവിതം മാറ്റി മറിച്ച അനുഭവം' എന്ന് കുറിച്ച് കാർത്തി തന്നെയാണ് ട്വീറ്റിലൂടെ ഈ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 

ജീവിതം മാറ്റിമറിക്കുന്ന ഈ അനുഭവത്തിലൂടെ കടത്തിക്കൊണ്ടു വന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും  നന്ദിയെന്നും കാർത്തി കുറിച്ചു. കുഞ്ഞിന് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും ദൈവത്തിന് നന്ദിയെന്നും കാർത്തി പറഞ്ഞു.

2011ലാണ് കാർത്തി കോയമ്പത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയെ വിവാഹം ചെയ്തത്. ചിന്നസ്വാമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകളാണ് രഞ്ജനി. 2013ലാണ് ഇവർക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാൾ എന്നാണ് ആദ്യത്തെ കുട്ടിക്ക് നൽകിയ പേര്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...