'നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ'; ജന്മദിനത്തിൽ മേഘ്ന; കുറിപ്പ്

meghna-post
SHARE

തെലുങ്ക് നടൻ ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം ഇപ്പോഴും ആരാധകരുടെ മനസ്സിലൊരു നൊമ്പരമാണ്. ചിരഞ്ജീവി സർജയോടുള്ള ഭാര്യ മേഘ്നയുടെ സ്നേഹമാണ് അതിന് മറ്റൊരു കാരണവും. പ്രിയപ്പെട്ടവൻ മരണത്തിന് കീഴടങ്ങിയിട്ടും അവർ അദ്ദേഹത്തെ ചേർത്തു നിർത്തുന്നു. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവിന്റെ മരണം. കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് മേഘ്നയുടെ ബേബി ഷവറിന് ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ച് ഒപ്പം ചിരിതൂകി ഇരിക്കുന്ന അവരുടെ ചിത്രം പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ മേഘ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ ആണ് ആരാധകുടെ കണ്ണ് നിറയ്ക്കുന്നത്. ചിരഞ്ജീവിയുടെ പിറന്നാളാണ് നാളെ. നിന്റെ അച്ഛൻ എന്നും ഒരു ആഘോഷമായിരുന്നു കുഞ്ഞേ എന്ന തലക്കെട്ടോടെയാണ് മേഘ്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. വയറിൽ കൈവച്ച് നിൽക്കുന്ന ചിതമാണ് മേഘ്ന ഇതിനൊപ്പം പങ്കുവച്ചിരിക്കുന്നത്. 

2020 ജൂൺ മാസം ഏഴാം തിയതിയാണ് ഹൃദയാഘാതം മൂലം ചിരഞ്ജീവി സർജ മരണമടയുന്നത്. ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...