സ്റ്റൈലായി, ലാംബോർഗിനിയിൽ കുതിച്ച് പൃഥ്വിരാജ്; പിറന്നാൾ ദിനത്തിൽ വൈറൽ വിഡിയോ

prithviraj-lamborghini
SHARE

പൃഥ്വിരാജിന്റെ ലാംബോർഗിനി മു‍ൻപ് പല തവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇന്ന് പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിൽ അതേ ലാംബോർഗിനിയും സ്റ്റൈലായി സ്‍ലോ മോഷനിൽ നടന്നുവന്ന് വാഹനം ഓടിക്കുന്ന പൃഥ്വിരാജും വൈറലാകുകയാണ്. 

ഫോട്ടോഗ്രാഫര്‍ ഷഹീന്‍ താഹ ആണ് ലംബോര്‍ഗിനിയില്‍ പൃഥ്വി പായുന്ന വീഡിയോ യൂട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. ഷഹീന്‍ താഹയുടേതാണ്  ആശയവും സംവിധാനവും.  ഹസീബ് ഹസനാണ് ഛായാഗ്രഹണം.

കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ ലംബോർഗിനിയാണ് പൃഥ്വിരാജിന്റേത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...