പൃഥ്വിക്ക് മീനാക്ഷിയുടെ പിറന്നാളാശംസ; മോശം കമന്റുമായി സ്ത്രീ; രോഷം കനത്തു

bad-comment-viral
SHARE

പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് ഒട്ടേറെ പ്രമുഖരും ആരാധകരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ബാലതാരമായി എത്തിയ മീനാക്ഷിയും താരത്തിന് ആശംസ നേർന്ന് രംഗത്തെത്തി. പൃഥ്വി മീനാക്ഷിയെ ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച് ഹാപ്പി ബർത്ത്ഡേ രാജുവങ്കിൾ എന്ന് ആശംസ നേർന്ന് മീനാക്ഷി തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. എന്നാൽ ഇതിന് താഴെ വളരെ മോശം കമന്റുമായി ഒരു സ്ത്രീ എത്തി. വർഗീയ പരമാർശം നിറഞ്ഞ കമന്റ് ഇതോടെ വലിയ രോഷത്തിനും ഇടയാക്കി.

പൃഥ്വി ആരാധകരുടെ ശ്രദ്ധയിൽ കമന്റ് എത്തിയതോടെ സംഭവം വൈറലായി. കമന്റിന് മറുപടിയുമായി ഒട്ടേറെ പേർ നിരന്നതോടെ ഒടുവിൽ കമന്റ് പിൻവലിച്ച് സ്ത്രീ തടിതപ്പി. ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയരുകയാണ്.വാരിയംകുന്നൻ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിക്കെതിരെ ഒരു വിഭാഗം രോഷം പ്രകടിപ്പിച്ചിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...