ധനുഷിനും വിജയകാന്തിനും ബോംബ് ഭീഷണി; രോഷത്തോടെ ആരാധകർ

dhanush-bomb
SHARE

തമിഴ് സിനിമാതാരങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും നേരെയുള്ള വധഭീഷണി ഇപ്പോൾ സ്ഥിരമായിരിക്കുകയാണ്. ഇന്നലെ രാവിലെ താരങ്ങളായ ധനുഷിനും വിജയകാന്തിനും നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവം കോളിവുഡിനെ അരിശപ്പെടുത്തിയിരിക്കുകയാണ്. കുറച്ചു കാലം മുമ്പ് നടൻ സൂര്യക്ക് നേരെയും ബോംബം ഭീഷണി ഉണ്ടായിരുന്നു. അതേയാള്‍ തന്നെയാണ് ഇപ്പോഴും ഭീഷണിക്കായി രംഗത്തെത്തിയിരിക്കുന്നത്. 

അഞ്ജാത നമ്പറിൽ നിന്നും പൊലീസ് കൺട്രോൾ റൂമിലേക്ക് രണ്ട് തവണയാണ് ഇയാൾ വിളിച്ചത്. ധുഷിന്റെ അഭിരാമപുരത്തുള്ള വീട്ടിൽ ബോംബ് വെക്കുമെന്നാണ് ഇയാൾ അറിയിച്ചത്. വിജയകാന്തിന്റെ വീട്ടിലും ബോംബ് വെക്കുമെന്ന് പറഞ്ഞു.പൊലീസ് ഉദ്യോഗസ്ഥർ സംഭവം ഗൗരവമായി തന്നെ സ്വീകരിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ ശക്തമാക്കി. 

അത്സമയം താരങ്ങൾക്കെതിരെ നിരന്ത്രമായുള്ള ഭീഷണികളിൽ ആരാധകർ‌ക്ക് ഭീതിയുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ആരാധകർ പൊലീസിനോട് ആവശ്യപ്പെടുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...