ബിഗ്‌ ബജറ്റ് ചിത്രവുമായി ബി.ഉണ്ണികൃഷ്ണൻ; നായകന്‍ മോഹന്‍ലാല്‍; വമ്പന്‍താരനിര

b-unnikrishnan-fb
SHARE

ലോക്ഡൗണിന് പിന്നാലെ ഉയിർത്തെഴുന്നേൽപ്പിന് ശ്രമിക്കുന്ന മലയാള സിനിമയിലേക്ക് ബിഗ്‌ ബജറ്റ് ചിത്രവുമായി ബി.ഉണ്ണികൃഷ്ണൻ. മോഹൻലാൽ നായകനാകുന്ന ചിത്രം മുപ്പത് കോടി രൂപ ചെലവിലാണ് ഒരുങ്ങുക. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ താരനിര മോഹൻലാലിന് ഒപ്പമുണ്ടാകും.  പുലിമുരുകന്റെ രചന നിർവഹിച്ച ഉദയകൃഷ്ണയാണ് തിരക്കഥയൊരുക്കുക. പാലക്കാടും ഹൈദരാബാദുമാണ് ലൊക്കേഷൻ. നവംബർ15ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ 20ന് മോഹൻലാൽ ജോയിൻ ചെയ്യും. മോഹൻലാലിനും ഉദയകൃഷ്ണയ്ക്കും ഒപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചാണ് ബി.ഉണ്ണികൃഷ്ണൻ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. 'വില്ലൻ' ആണ് ബി. ഉണ്ണികൃഷ്ണൻ ഒടുവിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...