ലോക്ഡൗണിന് ശേഷം ആദ്യം പിഎം നരേന്ദ്രമോദി; വീണ്ടും തിയറ്ററിലേക്ക്

modi-film-again
SHARE

മാസങ്ങളായി അടഞ്ഞു കിടക്കുന്ന സിനിമാ തിയറ്ററുകൾ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറഞ്ഞ ചിത്രം വീണ്ടും റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു. ഒക്ടോബർ 15ന് പിഎം നരേന്ദ്രമോദി തിയറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 2019 മെയ് 24നായിരുന്നു ആദ്യം ചിത്രം തിയറ്ററിലെത്തിയത്. 

വിവേക് ഒബ്റോയി മോദിയായി വേഷമിടുന്ന ചിത്രത്തില്‍ മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം മുതല്‍ ഇതുവരെയുള്ള സാഹചര്യങ്ങളാണ് ചിത്രീകരിച്ചിരുന്നത്. ഒമുങ് കുമാറാണ് സിനിമ സംവിധാനം ചെയ്തത്. അന്ന് ഒട്ടേറെ വിവാദങ്ങൾക്ക് ശേഷമാണ് സിനിമ തിയറ്ററിലെത്തിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...