ഇഡ്‍ഡലി മടുപ്പിക്കും; പൊങ്കാലയിട്ട് ഇന്ത്യക്കാർ; പെട്ട് ബ്രിട്ടീഷുകാരൻ; വിടാതെ തരൂർ

idlitharoor
SHARE

ട്വിറ്ററില്‍ തീപ്പൊരി വിവാദം നടന്നുകൊണ്ടിരിക്കുന്നത് ഇന്ത്യയിലെ അതും തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ഭക്ഷണത്തിന്റെ പേരിലാണ്. നിരവധി ആരാധകരുള്ള സാക്ഷാൽ ഇഡ്ഡലിയുടെ പേരില്‍. ഫുഡ് ഡെലിവറിക്കാരുടെ ഒരു ചോദ്യത്തിൽ കുടുങ്ങിയ ബ്രിട്ടിഷുകാരൻ എഡ്വേഡ് ആൻഡേഴ്സന്റെ മറുപടിയാണ് ഇഡ്ഡലി ആരാധകരെ ചൊടിപ്പിച്ചതും ഈ ചർച്ചകള്‍ക്കൊക്കെ വഴിവച്ചതും.  

ആളുകൾ എന്തിനാണ് ഇത്രയധികം ഇഷ്ടപ്പെടുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ആ വിഭവം ഏതാണ്? എന്നായിരുന്നു എല്ലാത്തിലേക്കും വഴിവച്ച ആ ചോദ്യം. ഏറ്റവും മടുപ്പിക്കുന്ന ഭക്ഷണം ഇഡ്ഡലിയാണ് എന്നായിരുന്നു 'വിവാദപരമായ' മറുപടി. ചരിത്ര പ്രഫസറായ ആൻഡേഴ്സന്റെ സ്വപ്നത്തിൽ പോലും ഓർക്കാത്ത കാര്യങ്ങളാണ് പിന്നീട് നട‌ന്നത്.

എംപി ശശി തരൂരടക്കമുള്ള ഇഡ്ഡലിപ്രേമിക‌ളാണ് അണി നിരന്നത്. ഇഡ്ഡലിയെക്കുറിച്ചു പറഞ്ഞുപറഞ്ഞ് അവസാനം അത് ഏതു സംസ്ഥാനത്തെ സാമ്പാറിനാണു നല്ല രുചി എന്ന ചർച്ചയിലേക്കുമെത്തി. ഒടുവിൽ അതു തിളയ്ക്കുന്ന സാമ്പാറിൽ കയ്യിടുംപോലെയായി ആൻഡേഴ്സിന്.

 ഇഡ്ഡലിക്കൊപ്പം കഴിച്ചതെന്താണെങ്കിലും അതായിരിക്കും രുചി നിർണ്ണയിക്കുന്നതെന്നുള്ള അഭിപ്രായവുമായി വേറെ കുറേപ്പേരും എത്തി. ഇഡ്ഡലിക്കൊപ്പം ചിക്കൻ അല്ലെങ്കിൽ മട്ടൺ കറിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നെന്നും ചിലർ കുറിച്ചു. 

എന്തായാലും ഇഡ്‍ഡലിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ ചോദിക്കാൻ എവിടെ നിന്നും ഏത് നേരത്തും ആളുണ്ടാകുമെന്ന് ആൻഡേഴ്സ്ൻ പറയുന്നു. മാത്രമല്ല സാക്ഷാൽ തരൂർ തന്നെ ട്വിറ്ററിൽ ഫോളൊ ചെയ്യുന്നുണ്ടെന്നും ഇനി ഇന്ത്യൻ ഭക്ഷണത്തെക്കുറിച്ച് പറയുന്നുണ്ടോ എന്നറിയാനാവാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...