‘ഇനിയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കൂ’; എസ്തറിനെതിരെ സൈബർ ആക്രമണം

estar
SHARE

നായികമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ ചർച്ചയും വിവാദങ്ങളും എല്ലാം സൃഷ്ടിക്കുമ്പോഴും ആക്രമണങ്ങൾക്ക് ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് എസ്തർ അനിലിന്റെ ചിത്രങ്ങൾക്ക് നേരെയുള്ള പരാമർശങ്ങൾ. എസ്തർ ഫ‌ോട്ടോഷൂട്ടിന്റെയും മറ്റും ഭാഗമായി പങ്കുവയ്ക്കുന്ന ചിത്രങ്ങളെ കുറിച്ചാണ് അശ്ളീല പരാമർശങ്ങളും ഭീഷണിയും ഉയർത്തുന്നത്. 

യുവതാരം അനശ്വര രാജനെതിരെ നടന്ന സൈബർ അക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന ക്യാമ്പയിനിൽ എസ്തറും ചിത്രം പങ്ക് വച്ചിരുന്നു. പിന്നാലെ അക്രമണങ്ങളുടെ തോത് കൂടി.

താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം താഴെ നിരവധി  അശ്ലീല കമന്റുകളും വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങളുമാണ് നിറയുന്നു. എസ്തറിന്റെ ഉടുപ്പിന്റെ നീളത്തെ കുറിച്ചും അതിട്ട് നടക്കാൻ അനുവദിക്കുന്ന മാതാപിതാക്കളെ കുറ്റപ്പെടുത്തിയും പരാമര്‍ശങ്ങള്‍ നടത്തുന്നു. മുൻനിരനടിമാരെല്ലാം സൈബർ ആക്രമണങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും ഒറിജിനലും വ്യാജനും അടക്കമുള്ള അക്കൗണ്ടുകളിൽ നിന്ന് ആക്രമണങ്ങൾ തുടരുകയാണ്.

View this post on Instagram

🌸🌸 @eric_zachariah_ isssaaacuteboy 😘😂

A post shared by Esther Anil (@_estheranil) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...