'അനുരാഗ് ഇതിനപ്പുറവും ചെയ്യും'; പായലിനെ പിന്തുണച്ച് കങ്കണ; ചൂടുപിടിച്ച് വിവാദം

kangana-21
SHARE

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ കടുത്ത ആരോപണങ്ങളുമായി കങ്കണ. അനുരാഗ് പായലിനോട് കാണിച്ച ലൈംഗികാതിക്രമം ബോളിവുഡിൽ സാധാരണമാണെന്നും താനും കുറേ അനുഭവിച്ചിട്ടുണ്ടെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.

നിരവധി ബന്ധങ്ങൾ ഉള്ളയാളാണ് അനുരാഗ് കശ്യപ്. കുറേ വിവാഹം കഴിച്ചു. എല്ലാവരെയും ചതിച്ചു. ഏകഭാര്യനല്ലെന്ന് പലതവണ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. പായലിനോട് അയാൾ ചെയ്തത് ബോളിവുഡിൽ സാധാരണയാണ്. ജീവിക്കാൻ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ലൈംഗികത്തൊഴിലാളികൾക്ക് നൽകുന്ന പരിഗണന പോലും നൽകാറില്ല.

കാറിനുള്ളിൽ വച്ചും റൂം ഡോർ പൊടുന്നനെ അടച്ചും ലൈംഗിക അതിക്രമം നടത്തുന്നതിൽ വിരുതരാണ് പല ബോളിവുഡ് ഹീറോമാരുമെന്നും വളരെ സൗഹാർദ്ദപരമായി ഡാൻസ് കളിക്കുന്നതിനിടയിൽ പോലും തനിക്ക് ലൈംഗിക അക്രമത്തെ ചെറുക്കേണ്ടി വന്നിട്ടുണ്ടെന്നും കങ്കണ ട്വീറ്റ് ചെയ്തു. 'വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെൺകുട്ടികൾ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം. ദുർബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. പല വലിയ നടൻമാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവയും കാണിച്ച് അവർ വരും. പാർട്ടിക്കിടയിലെ സൗഹൃദ ഡാൻസിനിടയിലോ ഒക്കെ അവർ ലൈംഗികാതിക്രമത്തിനായി ശ്രമിക്കും. ജോലിക്കു വരാൻ അപ്പോയിന്റ്മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും കങ്കണ കൂട്ടിച്ചേർത്തു. തനിക്കുണ്ടായ  പ്രശ്നങ്ങൾ താൻ തന്നെ പരിഹരിച്ചുവെന്നും അങ്ങനെ സാധിക്കാത്ത പെൺകുട്ടികൾക്ക് തന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും ട്വീറ്റുകളിൽ കങ്കണ വ്യക്തമാക്കുന്നു.

അതേസമയം കങ്കണയുടെ വാക്കുകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത് കശ്യപിന്റെ ആദ്യ ഭാര്യയായിരുന്ന ആരതി ബജാജ് ആണ്. ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും തരംതാണ ആരോപണം എന്നാണ് ആരതി ഇതിനെ വിശേഷിപ്പിച്ചത്. ആദ്യഭാര്യ ദേ ഇവിടുണ്ട്. സ്ത്രീകളെ ശക്തീകരിക്കുന്നത് തുടരൂ അനുരാഗ്. ലോകം കുറേക്കൂടി നല്ലതാവട്ടെ. യാതൊരു ഇന്റഗ്രിറ്റിയുമില്ലാത്തവർ പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നും ആരതി കുറിച്ചു. സുഹൃത്തായ തപ്സീ പന്നുവും അനുരാഗ് കശ്യപിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. എന്റെ സുഹൃത്തിന് എനിക്കറിയാവുന്ന ഏറ്റവും വലിയ ഫെമിനിസ്റ്റിന് എന്നായിരുന്നു താപ്സീ കുറിച്ചത്.

പായലിന്റെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്താണെന്നും നിശബ്ദനാക്കാനുള്ള പുതിയ മാർഗമാണെന്നും ഇന്നലെ തന്നെ അനുരാഗ് കശ്യപ് വ്യക്തമാക്കിയിരുന്നു.  തന്റെ മുൻഭാര്യമാരോ, കാമുകിയോ, ഒപ്പം ജോലി ചെയ്ത സ്ത്രീകളോ ഈ അഭിപ്രായം ഉള്ളവരായിരിക്കില്ലെന്നും അത്തരം സ്വഭാവം തനിക്കില്ല അത് വച്ച്പൊറുപ്പിക്കാറില്ലെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...