‘ഛോട്ടാറഫി’ കോഴിക്കോട്ട്; ആനന്ദ് മഹീന്ദ്രയെ ത്രില്ലടിപ്പിച്ച ഗായകൻ

aaa222
SHARE

മഹീന്ദ്ര ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയെ ത്രില്ലടിപ്പിച്ച ഗായകനാണ് കോഴിക്കോട്ടുകാരനായ സൗരവ് കിഷന്‍. സംഗീതാസ്വാദകര്‍ക്കിടയില്‍ ഛോട്ടാറാഫി എന്നറിയപ്പെടുന്ന സൗരവ്, വലിയ അനുഗ്രഹമായാണ് ആനന്ദ് മഹീന്ദ്രയുടെ പ്രോല്‍സാഹനത്തെ കാണുന്നത്.  

മുഹമ്മദ് റാഫിയുടെ പ്രശസ്ഥമായ  പാട്ട് ട്വിറ്ററിലൂടെ പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര ഈ കോഴിക്കോട്ടുകാരനെ സമൂഹമാധ്യമങ്ങളില്‍ പരിചയപ്പെടുത്തിയത്. മറ്റൊരു മുഹമ്മദ് റാഫിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാറായെന്നാണ് സൗരവിന്‍റെ പാട്ടുകേട്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത്.

മൂന്നരവയസുമുതല്‍ സംഗീതം പഠിക്കുന്ന സൗരവ് ചൈനയിലെ സിന്‍ജിയാങ് സര്‍വകലാശാലയില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...