'സകുംടുംബം സുകുമാരൻ'; കണ്ണുനിറച്ച് കുടുംബചിത്രം; പങ്കുവച്ച് പൃഥ്വി

prithvi-post
SHARE

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് അന്തരിച്ച ചലച്ചിത്രതാരം സുകുമാരന്റേത്. സിനിമയിലും ജീവിതത്തിലും മക്കൾ കൈവരിച്ച നേട്ടങ്ങൾ നേരിൽ കണ്ടു സന്തോഷിക്കാൻ സാധിക്കുന്നതിനു മുൻപെ വേർപിരിയേണ്ടി വന്ന അദ്ദേഹത്തെ കുടുംബചിത്രത്തിലേക്ക് വരച്ചു ചേർത്ത് പൃഥ്വിരാജിന് സമ്മാനിച്ചിരിക്കുകയാണ് ആർടിസ്റ്റ് മുസു. 'സകുടുംബം സുകുമാരൻ' എന്നു വിളിക്കാവുന്ന അതിമനോഹരമായ കുടുംബചിത്രം പൃഥ്വിരാജ് സ്വന്തം പേജിൽ പങ്കുവച്ചു.

സുകുമാരന്റെ മടിയിലിരിക്കുന്ന അലംകൃത... മല്ലിക സുകുമാരന്റെ മടിയിൽ നച്ചു എന്ന നക്ഷത്ര. മുത്തശ്ശിയെ ചേർത്തു പിടിച്ച് പ്രാർഥന. ഇവർക്കു പിന്നിൽ പുഞ്ചിരി തൂകി ഇന്ദ്രജിത്തും പൂർണിമയും പൃഥ്വിരാജും സുപ്രിയയും. 'ഒരു നിറഞ്ഞ കുടുംബം' എന്നായിരുന്നു ആർടിസ്റ്റ് മുസു താൻ വരച്ച ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ഈ കുടുംബചിത്രം യഥാർത്ഥത്തിൽ സംഭവിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് സ്വന്തം പേജിൽ പങ്കുവച്ചത്. സുകുമാരന്റെ മടിയിൽ കുസൃതിയോടെ പുഞ്ചിരി തൂകി ഇരിക്കുന്ന ആലിയുടെ കാഴ്ച കണ്ണു നിറയ്ക്കുന്നതാണെന്ന് ആരാധകർ കുറിച്ചു.

ഇതിനു മുൻപും കുടുംബത്തോടൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രത്തിൽ സുകുമാരനെ വരച്ചു ചേർത്തിട്ടുണ്ട് ആർടിസ്റ്റ് മുസു. വനിതയുടെ മുഖചിത്രമായി വന്ന ഫോട്ടോയിലായിരുന്നു മുസു സുകുമാരനെ വരച്ചു ചേർത്തത്. "നമുക്ക് പ്രിയപെട്ടവരുടെ ആത്മാകൾ നമുക്ക് ചുറ്റും ഉണ്ടാകുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അവർ നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മെ നോക്കി കാണുന്നുണ്ടാകും. ചിലപ്പോൾ ആലി അവളുടെ മുത്തച്ഛനെ നോക്കി ചിരിക്കുന്നതാവും," മുസു പറയുന്നു.

View this post on Instagram

I wish! 😊❤️ Thank you @__muzu

A post shared by Prithviraj Sukumaran (@therealprithvi) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...