‘ഞാൻ ചെയ്യുന്നത് ഓർത്ത് ആശങ്കപ്പെടണ്ട’; രണ്ട് ചിത്രങ്ങൾ കൂടി; മറുപടിയും

anaswara-rajan
SHARE

തന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായെത്തിയ സദാചാരവാദികൾക്ക് മറുപടി നൽകി യുവനടി അനശ്വര രാജൻ. 18–ാം പിറന്നാൾ ആഘോഷിച്ചതിനു പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു ലഭിച്ച സദാചാരവും അശ്ലീലവും നിറഞ്ഞ കമന്റുകൾക്കാണ് താരം മറുപടി നൽകിയത്. വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ സദാചാര കമന്റുകൾ. അതേ വസ്ത്രം ധരിച്ച് രണ്ട് ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്.

'ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ പ്രവൃത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നത് എന്തിനെന്നോർത്ത് നിങ്ങൾ ആശങ്കപ്പെടുക'. ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അനശ്വര കുറിച്ചു. മുൻപും താരം സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. പൃഥ്വിരാജ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പങ്കുവച്ച വർക് ഔട് ചിത്രവുമായും പലരും ഈ പോസ്റ്റിനെ താരതമ്യം ചെയ്യുന്നുണ്ട്. മേൽ‌വസ്ത്രമില്ലാത്ത പൃഥ്വിരാജിന്റെ ഫോട്ടോയിൽ അഭിനന്ദനങ്ങളുമായാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ അനശ്വരയുടെ ചിത്രത്തിന് അശ്ലീല ചുവയുള്ള കമന്റുകളും. ഇതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത് എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വര സിനിമയിലെത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. രാംഗി എന്ന തമിഴ് ചിത്രത്തിൽ തൃഷയോടൊപ്പം അഭിനയിച്ചു. വാങ്ക് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

MORE IN SPORTS
SHOW MORE
Loading...
Loading...