വനം ദത്തെടുത്ത് പ്രഭാസ്; വികസനത്തിന് രണ്ടു കോടിയും; കയ്യടി

prabhas
SHARE

1650 ഏക്കർ വനം ദത്തെടുത്ത് നടൻ പ്രഭാസ്. ഹൈദരാബാദിലെ ഖാസിപള്ളി അര്‍ബന്‍ ഫോറസ്റ്റ് ആണ് താരം ദത്തെടുത്തത്. വനത്തിന്റെ സമഗ്ര വികസനത്തിനായി രണ്ട് കോടി രൂപയും പ്രഭാസ് സംഭാവന നല്‍കി. ടിആര്‍എസ് രാജ്യസഭാ എംപി ജെ. സന്തോഷിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രീന്‍ ചലഞ്ചിന്റെ ഭാഗമായാണ് ദത്തെടുക്കൽ.

വനത്തിന്റെ ചെറിയഭ ഭാഗം അർബൻ ഫോറസ്റ്റ് പാർക്ക് ആക്കി രൂപാന്തരപ്പെടുത്താനാണ് തീരുമാനം. ഈ പാർക്കിന്റെ ശിലാസ്ഥാപനവും നടന്നു. ബാക്കിയുള്ള പ്രദേശം സംരക്ഷിത മേഖലയായി തുടരും. 

നിരവധി ഔഷധസസ്യങ്ങളുള്ള വനമാണിത്. ഹൈദരാബാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് വനം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...