എല്ലാ ഇമേജുകളും ഞാന്‍ പൊളിക്കും; മാലിക്കിലെയും ചുരുളിയിലെയും കഥ

Specials-HD-Thumb-Vinay-For
SHARE

കരിയറില്‍ വലിയ മാറ്റത്തിന്‍റെ തൊട്ടുമുന്നിലാണ് വിനയ് ഫോര്‍ട്ട്. തനിക്കുമേല്‍ മുദ്രചാര്‍ത്തപ്പെട്ട ഇമേജുകളുടെ ഉള്ളില്‍ നിന്ന് രണ്ട് സിനിമകളിലൂടെ പുറത്തു കടക്കാനൊരുങ്ങുകയാണ് മലയാളികളുടെ ഈ പ്രിയ അഭിനേതാവ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, മഹേഷ് നാരായണന്‍റെ മാലിക്ക്. പലതും പഠിപ്പിച്ച രണ്ട് വലിയ സംവിധായകരുടെ ഒപ്പമുള്ള അനുഭവങ്ങളും ജീവിതവും പറയുകയാണ് വിനയ് ഈ അഭിമുഖത്തില്‍. സിനിമയുടെ പതിവ് ചട്ടക്കൂടുകളെ പൊളിച്ചെഴുതി മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് വിനയ് ഫോർട്ട്. 2009-ൽ സിനിമയിലെത്തിയ വിനയിയെ കണ്ടതാവട്ടെ ചുരുക്കം ചില സിനിമകളിൽ മാത്രം. കാരണം നടനെന്ന നിലയിൽ സിനിമയുടെ തിരഞ്ഞെടുപ്പും,  അഭിനയം പോലെ തന്നെ ഈ നടന് അത്രത്തോളം പ്രാധാന്യം ഉള്ളതാണ്. 

അഭിനയത്തിനൊപ്പം തന്റെ സമൂഹികപരമായ ഉത്തരവാദിത്തത്തിലും പൂർണ ബോധ്യമുള്ള നടനാണ് വിനയ്. കാണാം ജീവിതത്തെയും സിനിമയെക്കുറിച്ച് അദ്ദേഹം മറകളില്ലാതെ ലളിതമായി തുറന്നുപറയുന്നത്.  വിഡിയോ കാണാം.   

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...