പിപിഇ കിറ്റിട്ട് നടിയുടെ പിറന്നാള്‍ ആഘോഷം; ‘ഫാഷൻ ഷോ’ ആക്കിയതില്‍ രോഷം

ppe-kit-actress
SHARE

പിപിഇ കിറ്റിനുള്ളിൽ വിയർപ്പൊഴുക്കി കോവിഡിനെതിരെ പോരാടുകയാണ് രാജ്യത്തെ ആരോഗ്യപ്രവർത്തകർ. ബഹുമാനത്തോടും ഒരുപാട് ഇഷ്ടത്തോടും അങ്ങനെയുള്ളവരുടെ ചിത്രങ്ങളും അനുഭവക്കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ പ്രമുഖർ അടക്കം പങ്കിടാറുണ്ട്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ നിസാരവത്കരിക്കുന്ന രീതിയിൽ പിപിഇ കിറ്റ് ധരിച്ച് പാർട്ടി നടത്തിയ ഒരു നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടിക്കെതിരെ രൂക്ഷ വിമർശനങ്ങളും സജീവമായി കഴിഞ്ഞു.

പഞ്ചാബി നടിയായ പരുൾ ഗുലാട്ടിക്കെതിരെയാണ് വിമർശനം. പ്രിയപ്പെട്ടവർക്കൊപ്പം ലോക്ഡൗൺ പിറന്നാൾ പാർട്ടി എന്ന കുറിപ്പോടെയാണ് പരുൾ ചിത്രങ്ങൾ പങ്കുവച്ചത്. നടിയും സുഹൃത്തുക്കളും പിപിഇ കിറ്റ് ധരിച്ചു നിൽക്കുന്നതാണ് ചിത്രങ്ങൾ. ഇതായിരുന്നു പിറന്നാൾ വസ്ത്രത്തിന്റെ തീം എന്നും  പരുൾ പറയുന്നുണ്ട്. തീം അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയ എല്ലാവർക്കും നന്ദിയുണ്ടെന്നും പരുൾ പറയുന്നു.

പിപിഇ കിറ്റുകൾ ഇങ്ങനെ പാഴാക്കണോ? ആരോഗ്യ പ്രവർത്തകർക്ക് നൽകാമായിരുന്നില്ലേ....? സ്വന്തം പ്രിവിലേജിനെ പരുൾ ദുരുപയോഗപ്പെടുത്തുകയാണ് എന്നിങ്ങനെ കമന്റുകളും എത്തി. പിപിഇ കിറ്റുകളുടെ പ്രാധാന്യം നടിക്ക് അറിയില്ലെന്നും ഇത് ഫാഷൻ സെൻസ് വെളിപ്പെടുത്താനുള്ളതല്ലെന്നും രോഷത്തോടെ ഒട്ടേറെ പേർ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...