'ഹൈസ്കൂളിന് ശേഷം ഇപ്പോളാണ്'; മറിയത്തിന് വേണ്ടി ബ്രഷും പെയിന്റുമെടുത്ത് ദുൽഖർ

dq-10
SHARE

മകൾ മറിയത്തിന് വേണ്ടി പെയിന്റും ബ്രഷുമെടുത്ത് ചിത്രം വരയ്ക്കുകയാണ് ദുൽഖർ. ഹൈസ്കൂൾ കാലത്തിന് ശേഷം ആദ്യമായാണ് ബ്രഷെടുക്കുന്നതെന്നും അതിന് മറിയത്തിന് നന്ദിയെന്നും കുറിച്ച താരം നല്ല കളർഫുള്ളായി ബൈക്കാണ് വരച്ചത്. വരച്ചത് എന്തായാലും കാറോ ബൈക്കോ ആകുന്നത് സ്വാഭാവികമാണെന്നും ദുൽഖർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്കൂൾ കുട്ടിയെ പോലെ തോന്നുന്നുവെന്നും ഡാഡിയുടെ ഡ്യൂട്ടിയാണിതെന്നും താരം പറയുന്നു. 

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയെന്ന തന്റെ ചിത്രത്തിന്റെ ഏഴാം വർഷത്തിൽ പറ്റിയ സമ്മാനമാണിതെന്ന് പറഞ്ഞ് സണ്ണിവെയ്ൻ, സമീർ താഹിർ തുടങ്ങിയവരെയും താരം മെൻഷൻ ചെയ്തിട്ടുണ്ട്. നല്ല അഭിനേതാവ് മാത്രമല്ല, വരയ്ക്കുന്നതിലും ഒരു കൈ നോക്കാമെന്നാണ് ആരാധകർ കുറിക്കുന്നത്. പപ്പ കുഞ്ഞുമറിയത്തിന് നൽകിയ സമ്മാനത്തിന് താഴെ സ്നേഹമറിയിച്ച് കുഞ്ചാക്കോ ബോബൻ, സൗബിൻ, അനുമോൾ തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...