ചതിക്കപ്പെട്ട ഓട്ടോക്കാരന്‍; മണിയുടെ ആരാധകന് സഹായവുമായി മണിയുടെ നായിക

niya-revath
SHARE

കലാഭവന്‍ മണിയുടെ ആരാധകന് സഹായവുമായി  മണിയുടെ നായിക. ഓട്ടം വിളിച്ച് കബളിപ്പിക്കപ്പെട്ട തൃശൂരിലെ ഓട്ടോ ഡ്രൈവര്‍ രേവത്ബാബുവിനാണ് സിനിമ സീരിയില്‍ താരം നിയ രഞ്ജിത്തിന്റെ സഹായം ലഭിച്ചത്. ലണ്ടനിലുള്ള നിയ രേവതിന്റെ വാര്‍ത്ത മനോരമ ന്യൂസിലൂടെയാണ് അറിഞ്ഞത്.  ഉടന്‍തന്നെ മനോരമയുമായി ബന്ധപ്പെടുകയായിരുന്നു. രേവതിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചശേഷം സഹായം  വാഗ്ദാനം ചെയ്തു. കലാഭവന്‍ മണി നായകനായ മലയാളി എന്ന ചിത്രത്തില്‍ നായികയായാണ് നിയ സിനിമയിലെത്തുന്നത്. 

പാലക്കാട്ടെ ലൊക്കേഷനില്‍ മണിച്ചേട്ടനെ കാണാന്‍ വന്നപ്പോള്‍ നിയയെ കണ്ടിട്ടുണ്ടെന്ന് രേവത് പറഞ്ഞു. ഉല്‍സവ സീസണുകളില്‍ രേവത് മണിയുടെ നാടന്‍പാട്ടുകളുടെ സിഡികള്‍ വില്‍ക്കാനിറങ്ങാറുണ്ട്. ഇത്തവണ കോവിഡ് കാരണം ഉല്‍സവങ്ങള്‍ അകന്നുപോയ സമയത്താണ് ഓട്ടോ ഡ്രൈവറുടെ കുപ്പായമിട്ടത്. ജനപ്രിയ സീരിയലുകളിലൂടെ മലയാളിയുടെ ഇഷ്ടം നേടിയ നിയ ഭര്‍ത്താവ് രഞ്ജിത്തിനൊപ്പം ലണ്ടനിലാണ് ഇപ്പോള്‍ താമസിക്കുന്നത്.  വിജയ് ചിത്രം വേട്ടൈക്കാരനിലും നിയ വേഷമിട്ടിട്ടുണ്ട്.  

നിരവധി പേരാണ് രേവത്തിന് സഹായവുമായി എത്തുന്നത്. രേവത് അനുഭവം വിവരിക്കുന്ന വിഡിയോ കാണാം.    

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...