അജുവിന്റെ ശയനപ്രദക്ഷിണം പാളി; ലൊക്കേഷനില്‍ കൂട്ടച്ചിരി; വിഡിയോ

aju-location
SHARE

സിനിമാ ചിത്രീകരണങ്ങള്‍ക്കിടയില്‍ രസകരമായ അനുഭവങ്ങള്‍ എല്ലാ താരങ്ങള്‍ക്കും ഉണ്ടായിരിക്കും. ഈ അനുഭവം നടന്‍ അജു വര്‍ഗീസ് ഒരിക്കലും മറക്കാന്‍ ഇടയില്ല. ‘ആദ്യരാത്രി ’ എന്ന സിനിമക്കായി ശയനപ്രദക്ഷിണം ചെയ്യുന്ന രംഗം ഷൂട്ട് ചെയ്യുമ്പോഴായിരുന്നു താരത്തിനു അമളി പറ്റിയത്. അജു തന്നെയാണ് സംഭവം ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തത്. എന്റെ ആദ്യത്തേതും അവസാനത്തെയും ശയനപ്രദക്ഷിണ ശ്രമം എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ശയനപ്രദക്ഷിണത്തിനിടെ ആളിടപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ ‘ആദ്യരാത്രി’യുടെ ക്ലൈമാക്‌സ് തന്നെ മാറിയേനെ എന്ന് സൂചിപ്പിക്കുന്ന രസകരമായ കാര്യമാണ് വിഡിയോയില്‍ കാണാനാവുക. 

ആക്‌ഷന്‍ പറയുന്നതും അജു ശയനപ്രദക്ഷിണം ആരംഭിച്ചു. എന്നാല്‍ അധികം ഉരുളുന്നതിന് മുമ്പേ ട്വിസ്റ്റ് വരുന്നു. അപ്രതീക്ഷിതമായാണ് ഉടുത്ത മുണ്ട് അഴിഞ്ഞു പോയത്. കൂടെയുള്ളയാള്‍ സമയോചിതമായി ഇടപ്പെട്ടതിനാല്‍ ആ രംഗത്തിന്റെ ക്ലൈമാക്‌സ് മറ്റൊന്ന് ആവാതിരിക്കാന്‍ സാധിച്ചു. വിഡിയോയ്ക്ക് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

അജു വര്‍ഗീസിനൊപ്പം ബിജു മേനോന്‍, അനശ്വര രാജന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ആദ്യരാത്രി. നാട്ടിലെ പ്രമാണിയായ കുഞ്ഞുമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അജു വേഷമിട്ടത്. ജിബു ജേക്കബ് ആയിരുന്നു സംവിധാനം

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...