വീരനെ തിരികെ ലഭിച്ചു, അതും പിറന്നാൾ ദിനത്തിൽ; സന്തോഷത്തോടെ നടൻ അക്ഷയ്

akshay-got-dog-back
SHARE

നടൻ അക്ഷയ് രാധാകൃഷ്ണന്റെ പ്രിയപ്പെട്ട വളർത്തുനായ വീരനെ തിരികെ ലഭിച്ചു. രണ്ടുദിവസം മുൻപാണ് വീരനെ കാണാതായത്. നായയെ തിരികെ കിട്ടാൻ സഹായം അഭ്യർഥിച്ച് അക്ഷയ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ആലുവയിലെ ഒരു ഗാരേജിൽ നിന്നാണ് വീരനെ കിട്ടിയത്. കാലിൽ ഏതാനും മുറിവുകളുള്ള നിലയിൽ കണ്ടെത്തിയ നായ മൃഗാശുപത്രിയിൽ ചികിത്സയിലാണ്. വീരന്റെ രണ്ടാമത്തെ പിറന്നാൾ ദിനത്തിൽ തന്നെ കണ്ടുകിട്ടിയത് ഇരട്ടിസന്തോഷമായെന്ന് അക്ഷയ് കുറിച്ചു. 

 വീരനെ കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലം അക്ഷയ് പ്രഖ്യാപിച്ചിരുന്നു. അക്ഷയ്‌യുടെ സന്തതസഹചാരിയാണ് വീരൻ. വീരനൊപ്പം അക്ഷയ് ഒരു പരിപാടിക്ക് സ്റ്റേജിൽ കയറിയത് വാർത്തയായിരുന്നു. ‘18–ാം പടി’യിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...