തട്ടമിട്ട് മൊഞ്ചത്തി; ഉമ്മൂമ്മയെ നടുവിലിരുത്തി അനുവിന്റെ പെരുന്നാൾ ഒപ്പന: വിഡിയോ

anu-sithara-oppana
SHARE

ഒപ്പന കളിച്ചും പാട്ടു പാടിയും ബലിപ്പെരുന്നാൾ ദിനം മനോഹരമാക്കി നടി അനു സിത്താര. സഹോദരി അനു സൊനാരയ്ക്കൊപ്പം താരമൊരുക്കിയ ബലിപ്പെരുന്നാൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. താരത്തിന്റെ പിതാവ് അബ്ദുൾ സാലാമിന്റെ ഉമ്മ റുഖിയയെ നടുവിലിരുത്തിയായിരുന്നു അനു സിത്താരയുടെയും സഹോദരിയുടെയും ഒപ്പന ചുവടുകൾ. 

കയ്യിൽ മൈലാഞ്ചിയിട്ട് പരമ്പരാഗത രീതിയിലാണ് അനു സിത്താരയുടെ ബലിപ്പെരുന്നാൾ ആഘോഷം. ആഘോഷത്തിന് മാറ്റു കൂട്ടാൻ അനു സൊനാരയുടെ പാട്ടുമുണ്ട്. ഉമ്മൂമ്മ അനുവിന്റെ കയ്യിൽ മൈലാഞ്ചിയിടുമ്പോൾ അടുത്തിരുന്ന് താളമിട്ടു പാട്ടു പാടുകയാണ് അനു സൊനാര. ഗ്രാമഫോൺ എന്ന ചിത്രത്തിലെ ‘എന്തേ ഇന്നും വന്നീല’ എന്ന ഗാനമാണ് അനു സൊനാര പാടുന്നത്. ചിലങ്കയിൽ താളം പിടിച്ചുള്ള അനു സൊനാരയുടെ പാട്ട് അതിമനോഹരമാണെന്നാണ് ആരാധകരുടെ പക്ഷം. മൈലാഞ്ചിയിടലിനു ശേഷം ഇരുവരും ചേർന്ന് ഒപ്പനയും കളിച്ചു. 

തട്ടമിട്ട് മൊഞ്ചത്തിയായി ചുവടുവച്ച അനു സിത്താരയെ നിരവധി പേർ പ്രശംസിച്ചു. അനിയത്തിക്കും ഉമ്മൂമ്മയ്ക്കുമൊപ്പം എത്തിയ താരം എല്ലാവർക്കും സ്നേഹം നിറഞ്ഞ ബലിപ്പെരുന്നാൾ ദിനം ആശംസിക്കുകയും ചെയ്തു. മികച്ച പ്രതികരണമാണ് അനു സിത്താരയുടെ ക്യൂട്ട് വിഡിയോയ്ക്ക് ലഭിക്കുന്നത്.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...