‘ഇമ്മളത് പെട്ടെന്ന് ശരിയായില്ല’; 73 ലക്ഷം കിട്ടി: അലി അക്ബർ

ali-akbar-new-post
SHARE

‘ചെലർത് പെട്ടെന്ന് ശരിയാവും ചെലർത് പെട്ടെന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കി ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോർക്കാണ് കൊയപ്പം, ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും..’ പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് വാരിയംകുന്നന്റെ കഥ സിനിമയാക്കാൻ ഇറങ്ങിയ അലി അക്ബർ ഇന്നലെ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലെ വരികളാണിത്. ഇന്നലെ 72 ലക്ഷം രൂപ എത്തിയ കണക്കാണ് അദ്ദേഹം പങ്കുവച്ചിരുന്നത്. എന്നാൽ ഇന്ന് അത് 73,14,519 രൂപയിലേക്ക് എത്തി.

മലബാർ വിപ്ലവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമൊരുക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ പണം പിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ച ശേഷം ആദ്യ ദിവസം പത്തുലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്.പൃഥ്വിരാജ് നായകനാകുന്ന ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അലി അക്ബർ പുതിയ സിനിമയുടെ വരവ് അറിയിക്കുന്നത്. 

ബിജെപി അനുഭാവിയായ അലി അക്ബറിന്റെ തീരുമാനത്തെ വിമർശിക്കുന്നവരും ഏറെയാണ്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...